14/11/2026
പ്രിയപ്പെട്ടവരെ,
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മദിനമാണ് നവംബർ 14.
കുട്ടികളോട് ഏറെ സ്‌നേഹവും വാത്സല്യവും പുലർത്തിയിരുന്ന അദ്ദേഹത്തെ കുട്ടികൾ സ്‌നേഹപൂർവം 'ചാച്ചാ ' എന്നാണ് വിളിച്ചിരുന്നത് എന്ന് നാം പഠിച്ചിട്ടുണ്ട്.
1964ൽ അദ്ദേഹം വിടവാങ്ങിയശേഷമാണ് ശേഷമാണ് നെഹ്‌റുവിൻ്റെ ജന്മദിനമായ നവംബർ 14 ഇന്ത്യയിൽ ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്.
ഓരോ കുട്ടിയും നാളെയുടെ പ്രതീക്ഷയാണ്. അവരുടെ ചിരിയിലും സ്വപ്നങ്ങളിലും ഒരു രാജ്യത്തിൻ്റെ ഭാവിയുണ്ട്. കുട്ടികൾക്ക് വേണ്ടത് സ്‌നേഹവും കരുതലും സുരക്ഷിതത്വവും നല്ല വിദ്യാഭ്യാസവും നിറഞ്ഞ ബാല്യമാണ്. കളിച്ചും ചിരിച്ചും വായിച്ചും അറിഞ്ഞും വളരാനുള്ള അവകാശം ഓരോ കുഞ്ഞിനുമുണ്ട്.
കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നമുക്ക് കഴിയണം. കുട്ടികളുടെ ചിരി മായാത്ത, സ്വപ്നങ്ങൾ തകരാത്ത ഒരു ലോകം നമുക്ക് സൃഷ്ടിക്കാം.
എല്ലാ കുഞ്ഞുങ്ങൾക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ!