Thuruthi "Muslim League Party Gramam"

Thuruthi "Muslim League Party Gramam" എന്നും മുസ്ലിം ലീഗിന് ഒപ്പം നിന്ന നാട്

30/07/2026

*ഐലന്റ് ക്ലബ്ബിനെ ഏറെ സ്നേഹിച്ച കുഞ്ഞു മാഷ്...*
---------------------------

തുരുത്തി വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന കാലം, *ഇ.അബ്ദുൽ റഹിമാൻ കുഞ്ഞു മാസ്റ്റർ ഐലന്റ് ക്ലബ്ബിന്റെ ഉപദേശക സമിതി ചെയർമാനായിരുന്നു.*

ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലെല്ലാം ഒപ്പം ചേർന്ന് വേണ്ട ഉപദേശ, നിർദേശങ്ങൾ നൽകിയിരുന്ന മാഷ് ക്ലബിന്റെ പരിപാടികളിൽ എല്ലാം സജീവ സാനിദ്ധ്യമായിരുന്നു. നാട്ടിൽ സംഘടിപ്പിച്ച മിക്ക പരിപാടികളുടെയും ഉൽഘാടകനും മാഷ് തന്നെയായിരുന്നു.

തുരുത്തിയിലുണ്ടായ വെള്ളപ്പൊക്ക സമയത്തിന് ശേഷം ക്ലബ്ബ് പ്രവർത്തകരേയും കൂട്ടി നാട്ടിലെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തുകയും, ജലജന്യ രോഗങ്ങൾക്കെതിരെ വീടുകൾ കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും, ക്ലബ്ബ് പ്രവർത്തകർ കാസർകോട് ജനറൽ ആശുപത്രി പരിസരം ശുചീകരിക്കുമ്പോൾ ശുചീകരണ പ്രവർത്തിയിൽ ഒപ്പം ചേർന്ന് പങ്കടുക്കുകയും പ്രവർത്തകർക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു തന്നതും ഞാൻ ഇന്നും ഓർക്കുന്നു. നഗരസഭയുടെ ആരോഗ്യ ബോധവൽകരണ പരിപാടികളിൽ
ക്ലബ്ബ് പ്രവർത്തകരെയും കൂട്ടി ബ്സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് ലഘുലേഘകൾ വിതരണം ചെയ്തിട്ടുണ്ട്. നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപിച്ച പഞ്ചാബി നൃത്തോത്സവത്തിന് വേണ്ടി ടൗൺഹാൾ ഒരുക്കി തന്നതും, കാസർകോട് നഗരത്തിൽ അതിന്റെ വിളമ്പര ഘോഷയാത്രയിൽ ക്ലബ്ബ് പ്രവർകരോടപ്പം ചേർന്ന് മുന്നിൽ നിന്ന് നയിക്കുകയും ചെയ്തത് അദ്ദേഹം എത്രമാത്രം ക്ലബിനെ പിന്തുണച്ചിരുന്നതിന്റെ ഉദാഹരണമാണ്.

വിദ്യാ സമ്പന്നമായ ഒരു ജനതയെ വാർത്തടുക്കാനായിരുന്നു മാഷിന്റെ ശ്രമം. വിദ്യാർത്ഥികൾക്ക് പലപ്പോഴായി ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്, പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിങ്ങൾ നല്ലത് പോലെ പഠിക്കുക ഗൾഫ് ജോലി എപ്പോഴും ശാശ്വതമല്ല വിദ്യ അഭ്യസിച്ച് സർക്കാർ ജോലികളിൽ കയറുക, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് വലിയ അവസരമുണ്ട് അത് പരമാവതി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു.

ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡിന് അപേക്ഷിക്കുന്ന സമയത്ത് കാസറകോട് നഗരസഭയുടെ ഭാഗത്ത് നിന്നും ഒരുപാട് പിന്തുണകൾ നൽകി, കബ്ബിന്റെ പരിപാടികൾക്കെല്ലാം മാഷിന്റെ ലെറ്റർ പാടിൽ സീലും ഒപ്പും വെച്ച് സാക്ഷ്യപത്രം തന്നു, അന്ന് മുനിസിപ്പൽ ചെയർമാനായിരുന്ന ടി.ഇ അബ്ദുല്ല സാഹിബിന്റെ ചേമ്പറിലേക്ക് ഞങ്ങളെയും കൂട്ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ചൂണ്ടികാണിച്ചു നഗരസഭയുടെ പ്രശംസ പത്രവും വാങ്ങിച്ച് തന്നു. ആ സമയത്ത് കൂടുതൽ സമയം ഞങ്ങൾ മാഷിന്റെ റൂമിലായിരുന്നു, ഇപ്പുറത്തെ റൂമിലുണ്ടായിരുന്ന അന്നത്തെ വൈസ് ചെയർമാൻ എ. അബ്ദുൽ റഹിമാൻ സാഹിബ് ഞങ്ങളോട് തമാശ രൂപത്തിൽ പറയുമായിരുന്നു നിങ്ങൾ അവിടെ തന്നെ പായയും ഇട്ട് കിടന്നോളൂ എന്ന്, അത്രയ്ക്കും ക്ലബ്ബിനെ ഉയർച്ചയുടെ പാതയിലെത്തിക്കാൻ വേണ്ട എല്ലാ സഹായ സഹകരണങ്ങളും മാഷ് ചെയ്ത് തന്നിട്ടുണ്ട്. *ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബായി തുരുത്തി ഐലന്റ് ക്ലബ്ബിനെ തിരഞ്ഞെടുത്തപ്പോൾ ഏറെ സന്തോഷവനായിരുന്നു മാഷ്.*

അദ്ദേഹം ചെയ്ത് തന്ന സഹായങ്ങളെ എന്നും സ്മരിക്കപ്പെടും. പടച്ച തമ്പുരാൻ മാഷിന്റെ ഖബറിടം വിശാലമാക്കട്ടെ... സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ട... ആമീൻ

✍️
*അബു മെഡിക്കൽ*
(മുൻ ജനറൽ സെക്രട്ടറി, ഐലന്റ് സ്പോർട്സ് ക്ലബ്ബ് തുരുത്തി)

*ജൂലൈ 30**മുസ്‌ലിം യൂത്ത്  ലീഗ് ദിനം*> പതാക ഉയർത്തി—————————————-*മുസ്‌ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റി*
30/07/2026

*ജൂലൈ 30*
*മുസ്‌ലിം യൂത്ത് ലീഗ് ദിനം*

> പതാക ഉയർത്തി

—————————————-
*മുസ്‌ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റി*

*ജൂലൈ 30**മുസ്‌ലിം യൂത്ത്  ലീഗ് ദിനം*🕣രാവിലെ 8:30 ന് 📍മുസ്‌ലീം ലിഗ് തുരുത്തി ശാഖ ഓഫീസ് പരിസരം*•* പതാക ഉയര്‍ത്തൽ*•* ഭാഷാ ...
30/07/2026

*ജൂലൈ 30*
*മുസ്‌ലിം യൂത്ത് ലീഗ് ദിനം*

🕣രാവിലെ 8:30 ന്
📍മുസ്‌ലീം ലിഗ് തുരുത്തി ശാഖ ഓഫീസ് പരിസരം

*•* പതാക ഉയര്‍ത്തൽ
*•* ഭാഷാ സമര അനുസ്മരണം
*•* ഓൺലൈൻ ക്വിസ്സ് മത്സരം

> മുസ്‌ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മിറ്റി

മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി അനുസ്മരണ പ്രാർത്ഥന സദസ്സ് -
29/07/2026

മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി അനുസ്മരണ പ്രാർത്ഥന സദസ്സ് -

മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി സംഘടിപ്പിച്ചഇ. അബ്ദുൽ റഹിമാൻ കുഞ്ഞു മാസ്റ്റർ – പ്രൊ. ആലിക്കുട്ടി ഉസ്താദ്പ്രാർത്ഥനാ സ...
26/07/2026

മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി സംഘടിപ്പിച്ച

ഇ. അബ്ദുൽ റഹിമാൻ കുഞ്ഞു മാസ്റ്റർ – പ്രൊ. ആലിക്കുട്ടി ഉസ്താദ്

പ്രാർത്ഥനാ സദസ്സും അനുസ്മരണ സംഗമവും

*മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട്‌ ശേഖരണത്തിൽ കാസറഗോഡ് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം പങ്കാളിയായി......
26/07/2026

*മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട്‌ ശേഖരണത്തിൽ കാസറഗോഡ് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം പങ്കാളിയായി...*

പതിനാറാം വാർഡ് പെൻഷൻ മസ്സ്റ്ററിങ് ക്യാമ്പ് തുരുത്തി മുഹമ്മദിയ* *മദ്രസയിൽ*പുരോഗമിക്കുന്നു
26/07/2026

പതിനാറാം വാർഡ് പെൻഷൻ മസ്സ്റ്ററിങ് ക്യാമ്പ് തുരുത്തി മുഹമ്മദിയ* *മദ്രസയിൽ
*പുരോഗമിക്കുന്നു

26/07/2026

ഇ.അബ്ദുൽ റഹിമാൻ കുഞ്ഞു മാസ്റ്ററെ കുറിച്ചു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സാഹിബ്‌ എഴുതുന്നു 👇🏻

മുസ്ലിംലീഗിനും എസ്. ടി. യു. വിനും വേണ്ടി ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിയ നേതാവായിരുന്നു കഴിഞ്ഞ ദിവസം നമ്മളിൽ നിന്നും വിട പറഞ്ഞ ഇ.അബ്ദുൽ റഹ്‌മാൻ കുഞ്ഞി മാസ്റ്റർ.
1972 ൽ നായന്മാർ മൂല ജമാഅത്ത് യു.പി. സ്കൂളിൽ സയൻസ് അധ്യാപകനായി നിയമിതനായ മാഷ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഓച്ചിറ സ്വദേശിയാണ്.

ജോലിയിൽ പ്രവേശിച്ച ഉടനെ മുസ്ലിം ലീഗ് നേതാവായിരുന്ന മുൻ എം.എൽ.എ. ടി എ ഇബ്രാഹിം സാഹിബു മായി ബന്ധം സ്ഥാപിച്ച് മുസ്ലിം ലീഗ് പ്രവർത്തന രംഗത്ത് സജീവമായി.

ടി. എ ഇബ്രാഹിം സാഹിബിൻ്റെ ശ്രമഫലമായി സി.എച്ച്. മുഹമ്മദ് കോയ പ്രത്യേക താൽപര്യമെടുത്ത് ബെദിരയിൽ സ്ഥാപിച്ച പി.എം. എസ്. എ. പൂക്കോയ തങ്ങൾ സ്മാരക എ.യു.പി. സ്‌കൂളിൽ അധ്യാപകനായി ചേർന്ന കുഞ്ഞി മാഷ് ആ പ്രദേശത്തിൻ്റെ ആശയും ആവേശവും ശബ്ദവുമായി മാറുകയായിരുന്നു.

വളരെയേറെ പിന്നോക്കമായിരുന്ന അണങ്കൂർ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും വിദ്യാഭ്യാസ ഉയർച്ചക്കും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതവുമായി അബ്ദുൽ റഹ്‌മാൻ കുഞ്ഞി മാഷ് കർമ്മ രംഗത്ത് സജീവമായി.

വിദ്യാഭ്യാസ പരമായി പിന്നോക്കമായിരുന്ന പ്രദേശത്ത് പുറമ്പോക്ക് സ്ഥലങ്ങളിൽ കുടിൽ കെട്ടി ജീവിക്കുന്ന അനേകം കുടുംബങ്ങൾക്ക് ആശാ കേന്ദ്രമായി പ്രവർത്തിക്കാൻ കുഞ്ഞി മാഷിന് സാധിച്ചിട്ടുണ്ട്.

പാവങ്ങൾക്ക് പട്ടയങ്ങൾ ലഭിക്കുന്നതിനും വീട്ട് നമ്പർ ലഭിക്കുന്നതിനും റേഷൻ കാർഡ് വൈദ്യുതി കണക്ഷൻ തുടങ്ങി സാധാരണ ക്കാരൻ്റെ സർവ്വ കാര്യങ്ങളിലും ഇടപെട്ട് അധികാര കേന്ദ്രങ്ങളിൽ കയറി ഇറങ്ങി അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ത്യാഗ പൂർണ്ണമായ പ്രവർത്തനങ്ങളാണ് കുഞ്ഞി മാഷ് നടത്തി വന്നത്.

1979 , 1980 കാലഘട്ടത്തിൽ നായന്മാർമൂലയിൽ പ്രവർത്തിച്ചിരുന്ന അഷറഫ് ടൈൽ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ധീരമായ നേതൃത്വം നൽകി.

മുസ്ലിം ലീഗ് നേതാവിൻ്റെ ഉടമസ്ഥതയിലുള്ള ടൈൽ കമ്പനിയിൽ എസ്. ടി. യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച് തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്ല്യങ്ങളും നേടിയെടുക്കാൻ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി കൊണ്ടാണ് കുഞ്ഞി മാഷ് എസ്. ടി. യു. വിലേക്ക് കടന്നു വന്നത് .

ചുമട്ടു തൊഴിലാളി എസ്. ടി. യു. വിദ്യാനഗർ യൂണിറ്റിൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കുഞ്ഞി മാഷ് കാസർകോട് ടൗൺ ചുമട്ട് തൊഴിലാളി യൂണിയൻ്റെ വൈസ് പ്രസിഡണ്ടായും സെകട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് തുരുത്തി വാർഡിലെ പ്രസിഡണ്ടായി പ്രവർത്തിച്ച കുഞ്ഞി മാഷ് കാസർകോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായും പ്രവർത്തിച്ചു.

2000 മുതൽ 2015 വരെ അണങ്കൂർ മേഖലയിലെ വിവിധ വാർഡുകളിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞി മാഷ് മൂന്ന് പ്രാവശ്യവും വികസന, ആരോഗ്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച നഗരസഭയുടെ സമഗ്ര വികസനത്തിന് വേണ്ടി ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനം നടത്തി.

കാസർകോട് നഗരസഭയുടെ വികസന കുതിപ്പിന് നേതൃത്വം നൽകിയ പരേതനായ മുസ്ലിം ലീഗ് നേതാവ് ടി.ഇ അബ്ദുല്ല യോടും വിനീതനായ എന്നോടൊപ്പവും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് വേണ്ടി രാപകലില്ലാതെ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

മുസ്ലിം ലീഗും എസ്. ടി. യു. വും ജീവിതത്തിൻ്റെ ചര്യയായി കണക്കാക്കി ആത്മാർത്ഥതയോട് കൂടി പ്രവർത്തിച്ച കുഞ്ഞി മാഷ് എസ്. ടി. യു. ജില്ലാ പ്രസിഡണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കെൽ എസ്. ടി. യു. സെക്രട്ടറി തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹത്തിൻ്റെ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്.

കാസർകോട് നഗരസഭയിലെ അണങ്കൂർ മേഖലയിൽ ഇന്ന് കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും ശിൽപികളിൽ ഒരാൾ അബ്ദുൽ റഹ്‌മാൻ കുഞ്ഞി മാഷാണെന്ന് തറപ്പിച്ച് പറയാൻ സാധിക്കും.

നഗരസഭ മുൻ ചെയർപേഴ്സൺ ബീഫാത്തിമ്മ ഇബ്രാഹിം നഗരസഭ മുൻ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന എ. എ. അബ്ദുൽ റഹ്‌മാൻ എന്ന വികസനം അബ്ദുൽ റഹ്‌മാനും ഒരു ടീമായി പ്രവർത്തിച്ചതിൻ്റെ ഫലമായി എണ്ണിയാൽ ഒടുങ്ങാത്ത വികസനങ്ങൾ കൊണ്ടുവരാനും പ്രാവർത്തികമാക്കാനും സാധിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് നേതാവ് പരേതനായ ടി. എ. ഇബ്രാഹിം സാഹിബ് മുൻകൈയ്യെടുത്ത് സ്ഥാപിച്ച ബെദിര ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ എ.യു.പി. സ്കൂളിൻ്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നാടിൻ്റെ വിവിധ പ്രദേശത്ത് വിദ്യാഭ്യാസ പ്രചാരണം നടത്തുന്നതിന് മത രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ തൻ്റെതായ വ്യക്തിത്വം ഊട്ടി ഉറപ്പിക്കുന്നതിനും കുഞ്ഞിമാഷ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എന്നും ഓർമ്മിക്കപ്പെടും.

1979 മുതൽ എസ്. ടി.യു. വിൻ്റെ പ്രവർത്തകൻ എന്ന നിലയിൽ ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുകയും ദീർഘകാലം എസ്. ടി.യുവിൻ്റെ യൂണിറ്റ് താലൂക്ക് ജില്ല സംസ്ഥാന കമ്മിറ്റികളിൽ സഹപ്രവർത്തകന്മാരായി പ്രവർത്തിക്കാൻ കഴിയുകയും കാസർകോട് നഗരസഭയിൽ അദ്ദേഹത്തോടൊപ്പം പതിനഞ്ച് വർഷകാലം ഒരു ടീമായി പ്രവർത്തിക്കാൻ ഞങ്ങൾക്ക്കഴിഞ്ഞിരുന്നു.

വ്യക്തിപരമായി എൻ്റെ വളർച്ചയിലും ഉയർച്ചയിലും ഏറ്റവും നല്ല പ്രോത്സാഹനങ്ങൾ നൽകുകയും ഉപദേശ നിർദ്ദേശങ്ങൾ നൽകിയും ഒരു സഹോദരനെ പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്, .

ഞങ്ങളുടെ കുടുംബങ്ങൾ പോലും വലിയ സ്നേഹത്തിലും സൗഹാർദത്തിലുമാണ് കഴിഞ്ഞ് കൂടിയിരുന്നത്.

അവസാനം 2020 മുതൽ ഞാൻ അസുഖ ബാധിതനായതിൻ്റെ പിന്നാലെ അബ്ദുൽ റഹ്‌മാൻ കുഞ്ഞി മാഷിനെയും രോഗം പിടികൂടി.

ചില സന്ദർഭങ്ങളിൽ കാണാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളകളിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി കുറെ നേരം ചിലവഴിച്ചിരുന്നു.

അവസാനമായി അരമന ഹോസ്പിറ്റലിൽ ചികിസായിലായിരുന്നപ്പോഴാണ് കണ്ടത് .

വളരെ അവശനായിരു ന്നുവെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം വിട്ടു പോകുമെന്ന് വിശ്വസിച്ചിരുന്നില്ല.

നാടിനും നാട്ടാർക്കും സമൂഹത്തിനും മുസ്ലിം ലീഗിനും എസ്. ടി. യു. വിനും വേണ്ടി ത്യാഗ പൂർണ്ണമായ പ്രവർത്തനം നടത്തിയ അബ്ദുൽ റഹ്‌മാൻ കുഞ്ഞി മാഷിൻ്റെ സേവനം ഒരിക്കലും മറക്കാൻ കഴിയില്ല

സർവ്വശക്തനായ അള്ളാഹു ദ്ദേഹത്തിന് പരലോക സുഖം നൽകി അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ

( എ. അബ്ദുൽ റഹ്‌മാൻ)

🔊🔊🔊🔊🔊🔊🔊🔊*പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് ജൂലൈ 26 ഞായറാഴ്ച തുരുത്തിയിലും ബെദിരയിലും...*വാർദ്ധക്യ പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെ...
26/07/2026

🔊🔊🔊🔊🔊🔊🔊🔊

*പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് ജൂലൈ 26 ഞായറാഴ്ച തുരുത്തിയിലും ബെദിരയിലും...*

വാർദ്ധക്യ പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ, കാർഷിക പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കൾക്കായി അക്ഷയ സെന്ററിന്റെ സഹകരണത്തോടെ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

*🗓️ തീയതി: 26-07-2026 (ഞായറാഴ്ച)*

*📍 തുരുത്തി മദ്രസ*
*🕥 രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ*

*📍ബെദിര സ്കൂൾ*
*🕒 ഉച്ചയ്ക്ക് 3:00 മുതൽ വൈകുന്നേരം 5:00 വരെ*

പെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിർബന്ധമായും മസ്റ്ററിംഗ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

*ശ്രദ്ധിക്കുക👇🏻*

*✅ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരണം.*

*✅ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് OTP ലഭിക്കുന്ന ഫോൺ കൈവശം ഉണ്ടായിരിക്കണം.*

*⚠️ മസ്റ്ററിംഗ് നടത്താത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.*

*✍️ ഷാഹിന സലീം*
(കൗൺസിലർ, വാർഡ് 16 – തുരുത്തി
ചെയർപേഴ്സൺ, കാസർകോട് നഗരസഭ)

*മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന**ഇ. അബ്ദുൽ റഹിമാൻ കുഞ്ഞു മാസ്റ്റർ – പ്രൊ. ആലിക്കുട്ടി ഉസ്താദ്**പ്ര...
24/07/2026

*മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന*

*ഇ. അബ്ദുൽ റഹിമാൻ കുഞ്ഞു മാസ്റ്റർ – പ്രൊ. ആലിക്കുട്ടി ഉസ്താദ്*

*പ്രാർത്ഥനാ സദസ്സും അനുസ്മരണ സംഗമവും*

*🗓️ 2026 ജൂലൈ 26 | ഞായറാഴ്ച*
*🕢 വൈകുന്നേരം 7:30 ന്*
*📍 മുസ്ലിം ലീഗ് ഓഫീസ്, തുരുത്തി*

*കാര്യപരിപാടികൾ*

*🤲 പ്രാർത്ഥന:ബഹു: ടി. കെ. അഹമ്മദ് ഫൈസി*

*🎙️ ഉദ്ഘാടനം:*
*ഹമീദ് ബെദിര*
(ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി)

*🕯️ അനുസ്മരണ പ്രഭാഷണം:*
*അഷ്റഫ് എടനീർ*
(വൈസ് പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി)

*എല്ലാ പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും ഈ അനുസ്മരണ സംഗമത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു.*

പ്രസിഡന്റ് | സെക്രട്ടറി

*മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി*

Address

Kasaragod
671121

Website

Alerts

Be the first to know and let us send you an email when Thuruthi "Muslim League Party Gramam" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thuruthi "Muslim League Party Gramam":

Shortcuts

Share