09/11/2026
ശ്രീ വളയനാട് ദേവി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഭക്തജനങ്ങൾ പ്രക്ഷോഭത്തിലേക്ക്!
ശ്രീ വളയനാട് ദേവി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും ക്ഷേത്രത്തിന്റെ പവിത്രതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഉത്സവാഘോഷ കമ്മിറ്റിക്കും സാമൂതിരി അംഗങ്ങൾക്കുമെതിരെ ഭക്തജനങ്ങൾ പ്രക്ഷോഭത്തിലേക്ക്.
ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ ഭക്തജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിനു ശേഷം മാത്രമേ കമ്മിറ്റി പിരിച്ചുവിടാൻ പാടുള്ളൂ എന്ന നിബന്ധന കഴിഞ്ഞ വർഷത്തെ കമ്മിറ്റിക്ക് ബാധകമാകാതിരുന്നത് ആരെ സംരക്ഷിക്കാനാണ്?
ക്ഷേത്രത്തിനകത്ത് ശീവേലി നടക്കുമ്പോൾ തിരുമുറ്റത്തെ സ്റ്റേജിലെ സ്പീക്കറുകളിലൂടെ ഗാനമേളയുടെ ശബ്ദം ഉയർത്തി ക്ഷേത്രാചാരങ്ങളെ അവഹേളിച്ചത് ആരുടെ അജണ്ടയുടെ ഭാഗമായിരുന്നു?
പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിയ ബ്രോഷർ മുതൽ പിരിവ് നടത്തിയതിൽ വരെ അഴിമതി നടന്നുവെന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താതെ ബന്ധപ്പെട്ടവരെ സംരക്ഷിക്കുന്നത് എന്തിനാണ്?
വിശ്വാസവും ക്ഷേത്രത്തോടുള്ള ബഹുമാനവും പുലർത്താത്തവരെ വീണ്ടും ഉത്തരവാദിത്വ സ്ഥാനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണ്?
സാമൂതിരി അംഗങ്ങൾ ആരുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്? ഭക്തജനങ്ങളോടും ക്ഷേത്രത്തോടുമുള്ള അവരുടെ ഉത്തരവാദിത്വം എന്താണ്?
ശ്രീ വളയനാട് ദേവി ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളും പവിത്രതയും തകർക്കാനുള്ള ഏതൊരു ഗൂഢനീക്കത്തെയും എന്ത് വിലകൊടുത്തും ഭക്തജനങ്ങൾ ചെറുത്തുതോൽപ്പിക്കും.
ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും ആചാരാനുഷ്ഠാനങ്ങളുടെ നിലനിൽപ്പിനുമായി ഭക്തജനങ്ങൾ ശക്തമായി മുന്നോട്ടുപോകും!